Latest NewsNewsIndia

മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോൾ കുടുംബത്തിൽ കൂട്ടമരണം; ഭാര്യയേയും മകളെയും ചുറ്റിക കൊണ്ടടിച്ചു കൊന്നു

രാജ്ദീപിന്റെ വിവാഹം ഈ മാസം 21നാണ് തീരുമാനിച്ചിരുന്നത്.

ലുധിയാന: മകളുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഭാര്യയേയും മകളെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി അറുപതുകാരന്‍. പ്യാര സിംഗ് എന്നയാളാണ് ഭാര്യ സ്വരഞ്ജിത് കൗർ, മകള്‍ രാജ്ദീപ് കൗർ എന്നിവരെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയശേഷം അനന്തരവനെ ഫോണില്‍ വിളിച്ച്‌ കൊലപാതക വിവരവും, താന്‍ കനാലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും ഇയാൾ അറിയിച്ചു. അതിനു ശേഷം ഇയാളെ ആരും കണ്ടിട്ടില്ല.

read also:ഒടുവിൽ കാനഡയും ആവശ്യപ്പെട്ടു; ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രിയെ വിളിച്ചു, 5 ലക്ഷം വാക്സിനുകൾ നൽകാൻ അനുമതി

അനന്തരവന്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെ ദോര്‍ഹയ്ക്ക് സമീപം സിര്‍ഹിനംഗ് കനാലിന് സമീപത്ത് നിന്നും പ്യാര സിംഗിന്‍റെ മോട്ടോര്‍ സൈക്കിള്‍ പൊലീസ് കണ്ടെത്തി. എന്നാല്‍ ഇയാളുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.

രാജ്ദീപിന്റെ വിവാഹം ഈ മാസം 21നാണ് തീരുമാനിച്ചിരുന്നത്. വിവാഹ ഒരുക്കങ്ങൾക്ക് ഇടയിൽ നടന്ന ഈ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button