14 February Sunday

നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും: മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍

വെബ് ഡെസ്‌ക്‌Updated: Sunday Feb 14, 2021

സുനില്‍ അറോറ

തിരുവനന്തപുരം > സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറ. കോവിഡ് വ്യാപനം പരിഗണിച്ച് നിലവിലുള്ള 25,000 ബൂത്തുകള്‍ക്കൊപ്പം 15,000 അനുബന്ധ ബൂത്തുകള്‍ കൂടി സജ്ജീകരിക്കും. ഓരോ ബൂത്തിലും 500 മുതല്‍ 1000 വരെ വോട്ടര്‍മാര്‍ മാത്രം. പോളിങ് സമയം ഒരു മണിക്കൂര്‍ കൂടി നീട്ടും. കോവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും അവസാന മണിക്കൂറില്‍ വോട്ടു ചെയ്യാമെന്നും സുനില്‍ അറോറ വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം മലപ്പുറം, പാലക്കാട്, വയനാട് ജില്ലകള്‍ പ്രശ്‌നബാധിതമാണ്. ഈ ജില്ലകളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കുമ്പോള്‍ അതു ക്രമസമാധാന പ്രശ്‌നമാണെങ്കില്‍ മാത്രമേ ഇടപെടൂ എന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പ്രതികരിച്ചു.

സംസ്ഥാനത്തെ ഉത്സവങ്ങളും പ്രാദേശിക ആഘോഷങ്ങളും വിദ്യാര്‍ഥികളുടെ പരീക്ഷകളും കണക്കിലെടുത്ത് തെരഞ്ഞെടുപ്പിന്റെ തീയതി കമ്മീഷന്‍ പിന്നീടു ഡല്‍ഹിയില്‍ പ്രഖ്യാപിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top