ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻമാരായ ലിവർപൂൾ വിറയ്‌ക്കുന്നു. തുടർച്ചയായ മൂന്നാംകളിയിലും തോറ്റു. കിരീടം നിലനിർത്താനുള്ള ലിവർപൂളിന്റെ സാധ്യതകൾ മങ്ങി. ഇത്തവണ ലെസ്റ്റർ സിറ്റിയോട് 1–-3ന് കീഴടങ്ങി. നേരത്തേ ബ്രൈറ്റണോടും മാഞ്ചസ്റ്റർ സിറ്റിയോടും യുർഗൻ ക്ലോപിന്റെ സംഘം തോൽവി വഴങ്ങിയിരുന്നു. മുഹമ്മദ് സലായിലൂടെ മുന്നിട്ടുനിന്നശേഷമായിരുന്നു ലെസ്റ്ററിനെതിരെ ലിവർപൂൾ കീഴടങ്ങിയത്. എട്ടു മിനിറ്റിനിടെയാണ് ലെസ്റ്റർ മൂന്നെണ്ണമടിച്ചത്.
ജയിംസ് മാഡിസൺ, ജാമി വാർഡി, ഹാർവി ബാൺസ് എന്നിവർ ഗോളുകൾ നേടി. 24 കളിയിൽ 40 പോയിന്റോടെ നാലാമതാണ് ലിവർപൂൾ. ഒന്നാമതുള്ള സിറ്റിക്ക് 50 പോയിന്റാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..