കൊച്ചി > രാജ്യത്ത് എല്ലായിടത്തുമെന്ന പോലെ കേരളത്തിലും വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബിജെപി ശ്രമിക്കുന്നതെന്നും അതിനൊപ്പം യുഡിഎഫും ചേരുകയാണെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും ബോധ്യമുള്ളതാണ്. എല്ലാ പ്രതിസന്ധികളെയും മറികടന്നുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തിയിട്ടുള്ളത്. ഏത് സൂചികകള്‍ പരിശോധിച്ചാലും പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴിലെ കേരളം ഒന്നാം സ്ഥാനത്തുതന്നെയാണെന്നും ഡി രാജ പറഞ്ഞു. എല്‍ഡിഎഫ് 'വികസന മുന്നേറ്റ ജാഥ'യുടെ തെക്കന്‍ മേഖലാ പര്യടനം എറണാകുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നയിടങ്ങളിലേക്കെല്ലാം പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ കാണാന്‍ സമയമില്ല. തങ്ങള്‍ക്കുവേണ്ടി മാത്രമല്ല രാജ്യത്തിന്റെ താല്‍പര്യവും മുന്‍നിര്‍ത്തിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. രാജ്യത്ത് സമ്പത്ത് മുഴുവന്‍ സൃഷ്ടിക്കുന്നത് ശതകോടീശ്വരന്മാരാണെന്നാണ് മോഡിയുടെ ധാരണ. കര്‍ഷകരും തൊഴിലാളികളുമാണ് സമ്പത്ത് ഉല്‍പാദിപ്പിക്കുന്നത്. അവരെയാണ് സംരക്ഷിക്കേണ്ടതും നിലനിര്‍ത്തേണ്ടതും. എന്നാല്‍ മുതലാളിമാരുടെ താല്‍പര്യം മാത്രമാണ് മോഡി സംരക്ഷിക്കുന്നത്.
ബിജെപി ഭരണം ഭരണഘടനാമൂല്യങ്ങളെയും ജനാധിപത്യത്തെയും തകര്‍ക്കുംവിധമാണ് പ്രവര്‍ത്തിക്കുന്നത്. നാനാത്വത്തില്‍ ഏകത്വമെന്നതാണ് ഈ രാജ്യത്തിന്റെ ഏറ്റവും വിശേഷമായ ഗുണം. ഇന്ത്യയെ മതരാഷ്ട്രമാക്കുന്നതിനുള്ള നീക്കങ്ങളാണ് ആര്‍എസ്എസ് നടത്തുന്നത്. വിമര്‍ശിക്കുന്നവരെയെല്ലാം ദേശദ്രോഹികളാക്കുന്നു.
ഇത്തരം നയങ്ങള്‍ക്കെതിരായ കേരളത്തിന്റെ ബദലിനെ ഇന്ത്യയാകെ വീക്ഷിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയനീക്കങ്ങളെയും സ്വകാര്യവത്കരണ നടപടികളെയും ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ കൈക്കൊള്ളുന്നത്. വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്ന ഒരെയൊരു പ്രസ്ഥാനം ഇടതുപക്ഷമാണ്. ബിജെപിയെയും യുഡിഎഫിനെയും തുറന്നുകാണിക്കുന്നതിന് എല്‍ഡിഎഫ് ജാഥ ഉപകാരപ്പെടുമെന്നും ഡി രാജ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..