പാലക്കാട് > ദേശാഭിമാനി സീനിയർ ഇകെബി ഓപ്പറേറ്റർ പിരായിരി നെല്ലിപ്പറമ്പ് എളേടത്ത് മനയിൽ വി ദേവനാരായണൻ (51) നിര്യാതനായി. ഞായറാഴ്‌ച രാത്രി 10.30ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സംസ്‌കാരം പിന്നീട്. 21 വർഷമായി ദേശാഭിമാനിയിൽ ജോലിചെയ്യുന്നു. ഭാര്യ: പി എൻ ഗിരിജ (ആർഡി ഏജന്റ്). മക്കൾ: ആര്യ (രണ്ടാം വർഷ ബികോം വിദ്യാർഥിനി, അണ്ണാമലൈ സർവകലാശാല), നകുലൻ (10–-ാം ക്ലാസ് വിദ്യാർഥി, കോട്ടായി ജിഎച്ച്‌എസ്‌എസ്). അച്ഛൻ: പരേതനായ വാമനൻ നമ്പൂതിരി. അമ്മ: ശാരദ. സഹോദരൻ: മധു(കേറ്ററിങ്).
തൃശൂർ, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ ദേശാഭിമാനി യൂണിറ്റുകളിലും ജോലിചെയ്‌തു. ഇടക്കാലത്ത് ഫോട്ടാഗ്രാഫറായും ജോലി ചെയ്‌തിട്ടുണ്ട്. പ്രകൃതി സൗഹൃദ ഫോട്ടോഗ്രഫിക്ക് ഓയിസ്‌ക ഇന്റർനാഷണൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സിപിഐ എം ദേശാഭിമാനി എഡിറ്റോറിയൽ ബ്രാഞ്ചംഗമാണ്. പാലക്കാട് കോ–- ഓപ്പറേറ്റീവ് അർബൻ ബാങ്ക് മുൻ ഡയറക്ടറും ആയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..