തിരുവനന്തപുരം
മാണി സി കാപ്പന്റേത് രാഷ്ട്രീയ വഞ്ചനയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. ഒരു സീറ്റും ഇന്ന കക്ഷിക്ക് എന്ന് ഇതുവരെ എൽഡിഎഫ് തീരുമാനിച്ചിട്ടില്ല. ഘടകകക്ഷികളുമായുള്ള ചർച്ചയ്‌ക്കു ശേഷമാണ് എൻസിപിയുടെ സീറ്റും തീരുമാനിക്കുക. അതിനുള്ള സാവകാശം എൽഡിഎഫിനു നൽകാൻ അദ്ദേഹം തയ്യാറായില്ല.
അദ്ദേഹം നേരത്തെ കോൺഗ്രസുമായി ധാരണയുണ്ടാക്കിയിരുന്നു. മൂന്നു മാസംമുമ്പ് പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് കാര്യങ്ങൾ നീക്കിയത്. കാപ്പൻ പോയത് എൽഡിഎഫിനെ ബാധിക്കില്ല. ഒരു വ്യക്തി പോയാൽ എൽഡിഎഫിനെ തകർക്കാമെന്ന ധാരണയാണ് കാപ്പനെങ്കിൽ ഒറ്റപ്പാലത്തെ വി സി കബീറിന്റെയും ഉദുമയിലെ കുഞ്ഞിരാമൻ നമ്പ്യാരുടെയും നെയ്യാറ്റിൻകരയിലെ ആർ സെൽവരാജിന്റെയുമൊക്കെ അനുഭവം ഓർക്കണം.
ജയിക്കുമ്പോൾ പലരും തന്റെ വ്യക്തിപരമായ വിജയമാണെന്ന് ധരിച്ച്, താനെടുക്കുന്ന നിലപാടിനൊപ്പം മണ്ഡലത്തിലെ ജനങ്ങളാകെ ഒഴുകിയെത്തും എന്നു വിചാരിച്ചാൽ അതല്ല സംഭവിക്കുക. പാലായും അതു തെളിയിക്കുമെന്നും കൈരളി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ കോടിയേരി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..