KeralaCinemaMollywoodLatest NewsNewsEntertainment

ബിഗ് ബോസ് സീസൺ 3; മോഹൻലാൽ വാങ്ങുന്നത് 18 കോടി ?

ബിഗ് ബോസ് മലയാളം സീസൺ 3 ഇന്ന് ആരംഭിക്കുകയാണ്

ബിഗ് ബോസ് മലയാളം സീസൺ 3 ഇന്ന് ആരംഭിക്കുകയാണ്. ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ആരൊക്കെയാണ് ബിഗ് ബോസ് കുടുംബത്തിലെ അംഗങ്ങൾ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ബിഗ് ബോസ് ഷോയുടെ അവതാരകൻ കൂടിയായ മോഹൻലാൽ വാങ്ങുന്ന പ്രതിഫലം സമൂഹ മാധ്യമത്തിൽ ചർച്ചയാവുകയാണ്. 18 കോടി രൂപയാണ് മൂന്നാമത്തെ സീസണിനായി മോഹൻലാൽ വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

Also Read:പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കറുത്ത ബലൂണുകള്‍ ഉയര്‍ത്തി ഡിവൈഎഫ്‌ഐ പ്രതിഷേധം

കഴിഞ്ഞ സീസണിൽ 12 കോടി ആയിരുന്നു ലാലേട്ടന്‍റെ പ്രതിഫലം. സ്റ്റൈലിഷ് മേക്കോവറിലാണ് മോഹൻലാൽ ഇത്തവണ ഷോയിൽ എത്തുന്നത്. ബിഗ് ബോസിന്‍റെ ഗ്രാൻഡ് ഓപ്പണിംഗ് ഏഷ്യാനെറ്റ് ചാനലിൽ ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്. 18 മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസ്സിൽ എത്തുന്നത്‌.

അതേസമയം, ബിഗ് ബോസ് സീസണ്‍ 2-വിലെ മത്സരാര്‍ത്ഥികളായിരുന്ന ആര്യയും രഘുവും, ഒന്നാം സീസണിലെ വിന്നറായ സാബുമോനും കഴിഞ്ഞ ദിവസം ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയില്‍ നടക്കുന്ന ഗ്രാന്‍ഡ് ഓപ്പണിംഗ് പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button