Latest NewsNewsIndia

40 കാരനൊപ്പം 13 കാരി, നാട്ടുകാരുടെ സംശയം വഴി തുറന്നത് ക്രൂരമായ ലൈംഗിക പീഡനത്തിലേയ്ക്ക്

ഹൈദരബാദ്: 40 കാരനൊപ്പം 13 കാരി, നാട്ടുകാരുടെ സംശയം വഴി തുറന്നത് ക്രൂരമായ ലൈംഗിക പീഡനത്തിലേയ്ക്ക്. ദുണ്ഡിഗലിലെ സുററാമിലാണ് സംഭവം. കഴിഞ്ഞ രണ്ടുമാസമായി ഇയാള്‍ പെണ്‍കുട്ടിയെ വിവിധ അവസരങ്ങളില്‍ പീഡനത്തിരയാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നാല്‍പ്പതുകാരനെ മറ്റ് അയല്‍ക്കാര്‍ കൈയോടെ പിടികൂടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

read also : താലിബാന്‍ ചീഫ് ഹൈബത്തുള്ള അഖുന്‍സാദ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

13കാരിയെ കെണിയില്‍പ്പെടുത്തിയ ശേഷം വീട്ടില്‍ വച്ച് ആദ്യം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മറ്റുള്ളവരോട് ഇക്കാര്യം പറയരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതുകൂടാതെ കുറച്ച് പണവും ഇയാള്‍ പെണ്‍കുട്ടിക്ക് നല്‍കി. അതിന് ശേഷം ഇയാള്‍ വിവിധ സമയങ്ങളില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു.

കഴിഞ്ഞ ദിവസവും പെണ്‍കുട്ടി 40കാരനൊപ്പമുണ്ടായിരുന്നത് മറ്റ് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അയല്‍ക്കാര്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button