KeralaLatest NewsNews

ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം ; യുവാവ് സ്വര്‍ണം കൈക്കലാക്കിയത് ഇങ്ങനെ

പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു

ആലുവ : നഗരമധ്യത്തിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം. നഗരസഭ മുന്‍ അധ്യക്ഷന്‍ ഫ്രാന്‍സിസ് തോമസിന്റെ ജ്വല്ലറിയിലാണ് മോഷണം നടന്നത്. സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം ലിമ ജ്വല്ലറിയിലാണ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കാറിലെത്തിയ യുവാവ് മോഷണം നടത്തിയത്. ജ്വല്ലറിയില്‍ വനിത ഉള്‍പ്പെടെ 2 ജീവനക്കാരാണ് ഉണ്ടായിരുന്നത്.

ജ്വല്ലറിയില്‍ എത്തിയ യുവാവ് ഭംഗി നോക്കാനെന്ന മട്ടില്‍ ആഭരണം കൈയ്യിലെടുത്ത
ശേഷം പെട്ടെന്ന് വാതില്‍ തുറന്നു പുറത്തേക്കോടി. തുടര്‍ന്ന് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിരുന്ന കാറില്‍ കയറി രക്ഷപ്പെട്ടു. 6 ഗ്രാമിന്റെ മാലയും 2 ഗ്രാമിന്റെ താലിയുമാണ് നഷ്ടപ്പെട്ടത്. പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. അടുത്തിടെ ചൂണ്ടിയിലെ ജ്വല്ലറിയിലും സമാനമായ കവര്‍ച്ച നടന്നിരുന്നു. പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീയാണ് അന്ന് മോഷണം നടത്തിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button