KeralaLatest NewsNews

ബിജെപിയിലെ സംഘടനാപ്രശ്നം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് ശോഭാ സുരേന്ദ്രന്‍

ന്യൂഡല്‍ഹി: സംസ്ഥാന ബിജെപിയിലെ സംഘടനാപ്രശ്നങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് ശോഭാ സുരേന്ദ്രന്‍. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ ഇടപെടലിന് ശേഷവും പ്രശ്ന പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രന്‍ പ്രധാനമന്ത്രിയെ കണ്ടതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി, ശോഭ ഉന്നയിച്ച പ്രശ്നങ്ങള്‍ സംസ്ഥാന നേതാക്കളുമായി സംസാരിക്കും.

read also : രാജ്യത്ത് വാലന്റയിന്‍സ് ഡേ നിരോധിക്കണം, നിലവിലെ കുടുംബവ്യവസ്ഥയ്ക്ക് എതിരെന്ന് ബജ്‌റംഗ് ദള്‍

വിഷയത്തില്‍ എന്തെങ്കിലും ഇടപെടല്‍ പ്രധാനമന്ത്രി നടത്തുമോ എന്ന ചോദ്യത്തിന്, അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംഘടനാ കാര്യങ്ങളെ കുറിച്ച് ശ്രദ്ധിക്കാന്‍ അഖിലേന്ത്യ അദ്ധ്യക്ഷനും മറ്റ് ചുമതലപ്പെട്ട ആള്‍ക്കാരും ഉണ്ടല്ലോയെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.

നീണ്ട പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞയാഴ്ചയാണ് ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വേദിയിലെത്തിയത്. ജെ പി നദ്ദ പങ്കെടുക്കുന്ന ബിജെപി ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ശോഭാ സുരേന്ദ്രന്‍ എത്തിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button