KeralaLatest NewsNews

പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ഹൈബി ഈഡനും ബെന്നി ബഹനാനും ഇരിപ്പിടമില്ല; വീണ്ടും വിവാദം

ലോക്സഭാ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടിസ് നല്‍കിയിരിക്കുകയാണ് ഹൈബി.

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലേയ്ക്ക് എത്തുകയാണ്. കൊച്ചിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ പേരിൽ വീണ്ടും വിവാദം. പരിപാടികളിൽ എറണാകുളത്തെ എംപിമാരായ ഹൈബി ഈഡനും ബെന്നി ബഹനാനും ഇരിപ്പിടം നല്‍കാത്തതിനെ ചൊല്ലിയാണ് വിവാദം.

read also:‘പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു’ പണി കിട്ടിയ എസ്‌എഫ്‌ഐ നേതാവ് ഫെയ്സ്ബുക്ക് അക്കൗണ്ടടക്കം ഡിലീറ്റ് ചെയ്തു

കൊച്ചിയില്‍ പ്രധാനമന്ത്രി പങ്കെടുന്ന ബി.പി.സി..എല്‍ പരിപാടിയില്‍ സ്ഥലം എം.പി ഹൈബി ഈഡന് ഇരിപ്പിടമില്ല. ഇതിനെതിരെ ലോക്സഭാ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടിസ് നല്‍കിയിരിക്കുകയാണ് ഹൈബി. ”രാഷ്ട്രീയ താത്പര്യം മുന്‍നിറുത്തിയാണ് തനിക്ക് പകരം കേന്ദ്രമന്ത്രി വി. മുരളീധരന് ഇരിപ്പിടം നല്‍കിയത്. വി മുരളീധരന്‍ കൈകാര്യം ചെയ്യുന്ന വകുപ്പിന് കീഴിലുള്ള സ്ഥാപനമല്ല ബി..പി.സി.എല്‍. പാര്‍ലമെന്റില്‍ എത്തിയത് മഹാരാഷ്ട്രയുടെ രാജ്യസഭാംഗമായാണ്. എന്നിട്ടും മുരളീധരനെ പരിഗണിച്ചത് രാഷ്ട്രീയ താത്പര്യത്തോടെയാണെന്ന്” ഹൈബി പരാതിയിൽ ആരോപിക്കുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button