13 February Saturday

റോത്തക്കില്‍ ഗുസ്തി പരിശീലന കേന്ദ്രത്തില്‍ വെടിവയ്പ്; അഞ്ച് മരണം

വെബ് ഡെസ്‌ക്‌Updated: Saturday Feb 13, 2021

റോത്തക്ക്> ഹരിയാനയിലെ റോത്തക്കില്‍ ഗുസ്തി പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ അഞ്ച് പേര്‍ മരിച്ചു.പരിശീലന കേന്ദ്രത്തിന്റെ ഉടമ മനോജ്, ഭാര്യ സാക്ഷി, സതീഷ്, പ്രദീപ്, പൂജ എന്നിവരാണ് മരിച്ചത്.രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

മറ്റൊരു ഗ്രാമത്തിലെ ഗുസ്തി പരിശീലകന്‍ സുഖ്വേന്ദറിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. വെടിയുതിര്‍ത്തത് ഇയാളും സംഘവുമാണെന്നാണ് പ്രാഥമിക നിഗമനം.

 മനോജിന്റെ രണ്ടര വയസുള്ള മകനും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.













 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top