Latest NewsNewsKuwaitGulf

കുവൈറ്റില്‍ ലോക്ക്ഡൗണ്‍ സമയത്ത് സ്ഥാപിച്ച മുള്ളുവേലികള്‍ നീക്കം ചെയ്യാനാരംഭിച്ചു

കുവൈറ്റ് സിറ്റി: ഫര്‍വാനിയ, ഖൈത്താന്‍ എന്നിവിടങ്ങില്‍ കര്‍ഫ്യൂ സമയത്ത് സ്ഥാപിച്ച മുള്ളുവേലികള്‍ പൊതുമരാമത്ത് മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ നീക്കംചെയ്യാന്‍ തുടങ്ങി. കഴിഞ്ഞ ജൂലൈയില്‍ നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചിരുന്നെങ്കിലും പൊതുറോഡുകളോട് ചേര്‍ന്നുള്ള ചില മുള്ളുവേലികള്‍ നീക്കം ചെയ്തിരുന്നില്ല.

Read Also: മുഖ്യമന്ത്രി പിണറായി വിജയനെ ഇടയ്ക്കിടെ പുകഴ്ത്തുന്നത് ഈ ആക്റ്റിവിസ്റ്റുകള്‍ക്ക് ഒരു ഹരം

ഇരുപ്രദേശങ്ങളിലെയും പൗരന്മാര്‍ പരാതികളുമായി രംഗത്തെത്തിയതിനെ തുടർന്നാണ് മന്ത്രാലയം ഈ ദൗത്യം ഏറ്റെടുത്തത്. ജലീബ്, മഹ്ബൂല, ഹവല്ലി എന്നിവിടങ്ങളിലും നിലവിലുള്ള മുള്ളുവേലികള്‍ നീക്കം ചെയ്യാനും മന്ത്രാലയം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button