13 February Saturday

കൊലയാളി ആനയെ ഗൂഡല്ലുരിൽ മയക്കുവെടി വെച്ച് പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Feb 13, 2021

ചേരമ്പാടിയിൽ പിടികൂടിയ കൊലയാളി ആന


ഗൂഡല്ലൂർ> രണ്ടര മാസത്തെ ഉദ്യമത്തിന് ശേഷം   പന്തല്ലൂർ താലൂക്കിലെ ചേരമ്പാടി വനമേഖലയിൽ പ്രദേശവാസികൾക്ക്‌ ഭീഷണിയായ കാട്ടാനയെ മയക്ക്‌ വെടിവെച്ച്‌ പിടികൂടി.   ഡോക്ടർമാരായ വിജയരാഘവൻ, രാജേഷ് കുമാർ, എന്നിവരുടെ നേതൃത്വത്തിലാണ്‌ മയക്ക്‌ വെടി വെച്ചത്‌.

  ഡിസംബർ 12,  14 തീയതികളിൽ ചേരമ്പാടിയിലും കുളപ്പള്ളിയിലും. അച്ഛനും മകനും അടക്കം മൂന്ന് ആളുകളെ ഈ ആന കൊലപ്പെടുത്തിയിരുന്നു.

   ഒരുതവണ കോട്ട മലയിൽ വച്ച് മയക്കുവെടി വെച്ചെങ്കിലും  ആന മലപ്പുറം ജില്ലയിലെ മുണ്ടേരി വനത്തിലേക്ക് കടന്നു.  പിന്നീട്   ഒന്നര മാസത്തിനുശേഷം  ഫെബ്രുവരി നാലിനാണ് ചേരമ്പാടി ചപ്പും തോട് ഭാഗത്ത് പ്രത്യക്ഷപ്പെട്ടത്.

ഡോക്ടർമാരും 50ൽ പരം വനം വകുപ്പ് ജീവനക്കാരും  ആനക്കായി തെരച്ചിൽ നടത്തി.   പത്തിന്‌ പുഞ്ചവയലിൽ വെച്ച് ഒരു മയക്കുവെടി വെച്ചെങ്കിലും  വിഫലമായി.   വെള്ളിയാഴ്ച  10 ലൈൻ വനത്തിൽ വച്ച് രണ്ടു മയക്കുവെടി വെച്ച് പിടി കൂടുകയായിരുന്നു.    

ഒരാഴ്ചയിലധികമായി ഈ ഭാഗങ്ങളിൽ ഉള്ള തൊഴിലാളികൾ ജോലിക്ക് പോയിട്ടും, വീടു വിട്ട്ഇറങ്ങിയിട്ടും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top