KeralaLatest NewsNews

മാണി സി കാപ്പൻ എൽ.ഡി.എഫ് വിട്ടു; ഐശ്വര്യമായി ‘ഐശ്വര്യ കേരള യാത്ര’യിൽ പങ്കെടുക്കും

അനിശ്ചിതത്ത്വത്തിനൊടുവിൽ മാണി സി കാപ്പൻ എൽ.ഡി.എഫ് വിട്ടു

അനിശ്ചിതത്ത്വത്തിനൊടുവിൽ മാണി സി കാപ്പൻ എൽ.ഡി.എഫ് വിട്ടു. രണ്ടു പതിറ്റാണ്ടുകാലത്തിലേറെയായി മണ്ഡലത്തിലെ ഇടതുമുന്നണി പ്രവര്‍ത്തകരോട് നന്ദി പറഞ്ഞാണ് എൽ.ഡി.എഫുമായുള്ള ബന്ധം കാപ്പൻ അവസാനിപ്പിച്ചത്. യു.ഡി.എഫ് ഘടകകക്ഷിയാകുമെന്ന് കാപ്പൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ‘ഐശ്വര്യ കേരള യാത്ര’യിൽ ഐശ്വര്യമായി പങ്കെടുക്കാനാണ് കാപ്പൻ്റെ തീരുമാനം.

ഓരോ ​െതരഞ്ഞെടുപ്പുകളിലും ഇടതുമുന്നണി പ്രവര്‍ത്തകരുമായുള്ള ആത്മബന്ധമാണ് തനിക്ക് ആവേശമായിട്ടുള്ളതെന്നും കാപ്പന്‍ പറഞ്ഞു. ഇടതുമുന്നണിയിലെ ഓരോ പ്രവര്‍ത്തകരുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്‍റെ ഫലമാണ് തന്‍റെ തെരഞ്ഞെടുപ്പ് വിജയമെന്ന് കാപ്പന്‍ ആവര്‍ത്തിച്ചു. തോറ്റ കക്ഷിക്കു ജയിച്ച കക്ഷിയുടെ സീറ്റ് പിടിച്ചെടുത്ത് നല്‍കുന്ന അനീതിയാണ് ചെയ്തിരിക്കുന്നതെന്നും ഇത് പാലായുടെ ജനവിധിയോടുള്ള വഞ്ചനയാണെന്നും കാപ്പൻ പറഞ്ഞു.

Also Read:വിരുന്ന് കഴിഞ്ഞെത്തിയ നൗഷീറ നിമിഷനേരങ്ങൾക്കുള്ളിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു?; ഭർത്താവിൻ്റെ മൊഴി വിശ്വസനീയമോ?

പാലാക്കാരോട് താന്‍ എന്നും കടപ്പെട്ടിരിക്കും. തന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. ജനത്തിനു മുകളിലല്ല, ജനസേവകനാണ് എന്ന ഉത്തമ ബോധ്യം തനിക്കുണ്ടെന്നും പാലാ തനിക്ക് ചങ്കാണെന്നും കാപ്പന്‍ വ്യക്തമാക്കി.

അതേസമയം, മാണി സി കാപ്പന്റെ പ്രഖ്യാപനം വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് എ കെ ശശീന്ദ്രന്‍. കാപ്പനെ എം.എല്‍.എ ആക്കിയ ജനങ്ങളോട് കാണിച്ച നീതികേടാണിത്. എല്‍.ഡി.എഫ് വിടേണ്ട രാഷ്ട്രീയസാഹചര്യം നിലവില്‍ ഇല്ല. ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കും മുമ്ബ് കാപ്പന്‍ എടുത്ത നിലപാട് അനുചിതമാണെന്നും ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button