ന്യൂഡല്‍ഹി
ഭരണാധികാരികളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും ഔദ്യോഗിക അക്കൗണ്ടുകൾ തിരിച്ചറിയാൻ കൂടുതൽ സവിശേഷതകൾ കൊണ്ടുവരുമെന്ന് ട്വിറ്റർ. ഇത്തരം അക്കൗണ്ടുകൾ എളുപ്പത്തിൽ തിരിച്ചറിയാൻ കൂടുതൽ ലേബലുകൾ ഉൾപ്പെടുത്താനാണ് നീക്കം. അടുത്ത ആഴ്‌ച മാറ്റം നിലവിൽ വരും.
ക്യാനഡ, ക്യൂബ, ഇക്വഡോർ, ഈജിപ്‌ത്, ജർമനി, ഹോണ്ടുറാസ്, ഇന്തോനേഷ്യ, ഇറാൻ, ഇറ്റലി, ജപ്പാൻ, സൗദി അറേബ്യ, സ്‌പെയിൻ, തായ്‌ലന്റ്, തുർക്കി, യുഎഇ എന്നിവിടങ്ങളിലെ ട്വിറ്റർ അക്കൗണ്ടുകളിൽ ഈ സവിശേഷതകൾ നിലവിൽ വരും. ഇന്ത്യയിലെ ട്വിറ്റർ അക്കൗണ്ടുകളിൽ ആദ്യഘട്ടത്തിൽ ഈ മാറ്റം ഉണ്ടാകാനിടയില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..