Latest NewsNewsIndia

ഭീകരരുടെ നോട്ടപ്പുള്ളിയായി അജിത് ഡോവല്‍, പിടിയിലായ ഭീകരനില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഭീകരരുടെ നോട്ടപ്പുള്ളിയായിരുന്നുവെന്ന് പിടിയിലായ ഭീകരന്‍. ഈമാസം ആറിന് അറസ്റ്റിലായ ഷോപ്പിയാന്‍ സ്വദേശിയായ ജെയ്ഷെ ഭീകരന്‍ ഹിദായത്തുല്ല മാലിക്കില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.

Read Also : മന്ത്രി മന്ദിരത്തിലെ പൂന്തോട്ടക്കാർ മലപ്പുറത്തെ വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്നു; കെ ടി ജലീലിൻ്റെ വഴിവിട്ട ഇളവ്

പാകിസ്ഥാനില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ഡോവലിനെ ലക്ഷ്യമിട്ടുകൊണ്ട് സര്‍ദാര്‍ പട്ടേല്‍ ഭവനിലും, ഡല്‍ഹിയിലെ മറ്റിടങ്ങളില്‍ വച്ചും ഗൂഢാലോചനകള്‍ നടന്നുവെന്നാണ് ഭീകരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഡോവലിന്റെ ഓഫീസിന്റെയും വീടിന്റെയും സുരക്ഷ കൂട്ടിയിട്ടുണ്ട്.

2019 മേയ് 24ന് ശ്രീനഗറില്‍ നിന്ന് വിമാനത്തില്‍ ഡല്‍ഹിയിലെത്തിയെന്നും, അജിത് ഡോവലിന്റെ ഓഫീസും സുരക്ഷാ സന്നാഹങ്ങളും വീഡിയോയില്‍ പകര്‍ത്തിയ ശേഷം വാട്സാപ്പ് വഴി പാകിസ്ഥാനിലുള്ളവര്‍ക്ക് അയച്ചുകൊടുത്തിരുന്നതായും ഹിദായത്തുല്ല മാലിക് അന്വേഷണ സംഘത്തോട് പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button