CricketLatest NewsNewsSports

പോരാട്ട വീര്യമേറുന്നു: രോഹിത്തിന് സെഞ്ചുറി, രഹാനെയ്ക്ക് അര്‍ധസെഞ്ചുറി; മിന്നും പ്രകടനം കാഴ്ചവെച്ച് ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഘട്ട ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ മികച്ച നിലയില്‍. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. സെഞ്ചുറി സ്വന്തമാക്കിയ രോഹിത് ശര്‍മയുടെയും അര്‍ധസെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയുടെയും ഇന്നിങ്സാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ നേടിക്കൊടുത്തത്.

Read Also: ‘കേരളത്തില്‍ നടപ്പാക്കില്ലെന്നു പറഞ്ഞാല്‍ അത് നടപ്പാക്കില്ലെന്നാണ്, എന്താ മ‌റ്റെവിടെയെങ്കിലുംനടപ്പാക്കിയോ’ …

അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിനുമുമ്പ് തന്നെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായെങ്കിലും രോഹിത് ശര്‍മ ടീമിന്‍റെ രക്ഷകനായി എത്തുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ പുജാരയ്ക്കൊപ്പം ചേര്‍ന്ന് 85 റണ്‍സിന്‍റെ കൂട്ടുകെട്ട് തീര്‍ത്ത് താരത്തിന് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡ് ചലിപ്പിയ്ക്കാനായി. 21 റണ്‍സുമായി പുജാര പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ നായകന്‍ കോഹ്‌ലിയും പൂജ്യത്തിന് കൂടാപുറത്തായി.

Read Also: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു ,ഇന്നത്തെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്

പിന്നീട് ക്രീസില്‍ നിലയുറപ്പിച്ച രോഹിത് രഹാനെ കൂട്ടുക്കെട്ടിന് ഇന്ത്യയുടെ അഭിമാനം കാക്കാൻ സാധിച്ചു. ടീം സ്കോര്‍ 147ല്‍ എത്തിയപ്പോഴേക്കും രോഹിത്തും സെഞ്ചുറി നേടി. ഇംഗ്ലണ്ടിനുവേണ്ടി മൊയിന്‍ അലി, ജാക്ക് ലീച്ച്‌ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഒലി സ്റ്റോണും, നായകന്‍ ജോ റൂട്ടും ഓരോ വിക്കറ്റ് വീതവും നേടി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button