കൊച്ചി> മാണി സി കാപ്പന്റെ തീരുമാനം എന്‍സിപി നിലപാടിന് എതിരാണെന്ന് പാര്‍ടി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍. എല്‍ഡിഎഫില്‍ തുടരുമെന്നു തന്നെയാണ് പാര്‍ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ടിയുടെ രാഷ്ട്രീയ നിലപാട് തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണ്. കേന്ദ്ര നേതൃത്വത്തിന്റെ രാഷ്ട്രീയ നിലപാടു തന്നെയാണ് സംസ്ഥാന നേതൃത്വത്തിനും. അക്കാര്യത്തില്‍ സംസ്ഥാന ഘടകത്തില്‍ അഭിപ്രായ വ്യത്യാസമില്ല. അതല്ലാതെ ഏതെങ്കിലും വ്യക്തികള്‍ എടുക്കുന്ന തീരുമാനങ്ങളൊന്നും എന്‍സിപിയുടെ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..