KeralaCinemaMollywoodLatest NewsNewsEntertainment

‘ലിജോ ജോസ് പെല്ലിശേരി ബിഗ് ബോസിൽ മത്സരിക്കണം’; അഭിരാമിയുടെ ആഗ്രഹമിത്

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും വിജയ് ബാബുവും ബിഗ് ബോസിൽ വരണമെന്നാണ് അഭിരാമി പറയുന്നത്

ബിഗ് ബോസ് സീസൺ മൂന്ന് ഫെബ്രുവരി 14ന് തുടങ്ങാനിരിക്കെ ആരൊക്കെയാവും മത്സരാർത്ഥികളെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. നിരവധി താരങ്ങളുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. ബിഗ് ബോസ് സീസൺ 3 ൽ സംവിധായകൻ ലിജോ ജോസ് പെല്ലിശേരി പങ്കെടുക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തുകയാണ് അഭിരാമി. കഴിഞ്ഞ സീസൺ ബിഗ് ബോസിൽ അവസാനം എത്തി പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ അമൃത സുരേഷ്- അഭിരാമി സഹോദരിമാരിലെ അഭിരാമിയാണ് തൻ്റെ ഇഷ്ടതാരത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

Also Read:‘ജൂലിയന്‍ അസാഞ്ചിനെ നാടുകടത്തേണ്ടതില്ല’; അപ്പീലുമായി അമേരിക്ക

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും വിജയ് ബാബുവും ബിഗ് ബോസിൽ വരണമെന്നാണ് അഭിരാമി പറയുന്നത്. എൻറെ നല്ല സുഹൃത്തുക്കളുമാണ് ഇരുവരും. ഇവരിൽ ഒരാൾ ഒരു ആശയം ഫലിപ്പിക്കാൻ കഴിവുള്ളയാളും, മറ്റേയാൾ ആശയം പറയാനും.. ഇതാണ് എന്റെ ചിന്ത.. നിങ്ങൾ എങ്ങനെ ഇതിനെ എടുക്കുമെന്ന് അറിയില്ല, അത്തരം മത്സരാർത്ഥികളും ബിഗ് ബോസിൽ വേണമെന്ന് എനിക്ക് തോന്നുന്നുവെന്നും അഭിരാമി പറഞ്ഞു.

ഷോയിൽ പൂർണമായും പങ്കെടുക്കാൻ കഴിയാത്ത വലിയ നിർഭാഗ്യമുള്ളവരാണ് ഞങ്ങൾ. ഷോ പെട്ടെന്ന് നിർത്തേണ്ട സാഹചര്യം വന്നു. ബിഗ് ബോസിൽ ഇനിയും ക്ഷണിച്ചാൽ പോകുമെന്നും അഭിരാമി വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button