തിരുവനന്തപുരം
നിയമനം നടത്തുന്നില്ലെന്ന് നുണ പ്രചരണം നടത്തുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് (എൽജിഎസ്) റാങ്ക് പട്ടികയിൽനിന്ന് 2021 ഒരു മാസത്തിനുള്ളിൽ അഡ്വൈസ് മെമ്മോ അയച്ചത് 205പേർക്ക്. വിവിധ ജില്ലകളിൽനിന്നുള്ള ഫെബ്രുവരി അഞ്ചുവരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ തൃശൂരിലാണ്, 34 പേർക്ക്.
മാർച്ച് മുതൽ മെയ് വരെ കൂടുതൽ ജീവനക്കാർ വിരമിക്കുന്നതോടെ ഇനിയും കൂടുതൽപേർക്ക് നിയമന ശുപാർശ ലഭിക്കും. ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് നടപടി പിഎസ്‌സി വേഗത്തിൽ സ്വീകരിക്കാറുണ്ട്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിൽ കടുത്ത വീഴ്‌ചയുണ്ടായിരുന്നു. എൽഡിഎഫ് സർക്കാർ യഥാസമയം റിപ്പോർട്ട് ചെയ്യാൻ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ നേതൃത്വത്തിൽ ഓൺലൈൻ സംവിധാനം ആരംഭിച്ചു. ഇതിന്റെ ഫലമായി പ്രളയവും കോവിഡുമടക്കമുള്ള വെല്ലുവിളികൾക്കിടെ ജനുവരി 31വരെ 1,57,911 പേർക്ക് നിയമനം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..