തൃശൂർ
വരൾച്ചയെ പ്രതിരോധിച്ച് വിളകളെ സഹായിക്കാൻ കാർഷിക സർവകലാശാല ഹൈഡ്രോജൽ ക്യാപ്സ്യൂൾ പുറത്തിറക്കി. വൈഗ കാർഷിക മേളയുടെ പ്രദർശനശാലയിലാണ് ഹൈഡ്രോജൽ ക്യാപ്സ്യൂൾ അവതരിപ്പിച്ചത്. ഒരു കാപ്‌സ്യൂൾ അതിന്റ 400 ഇരട്ടി വെള്ളം പിടിച്ചുവയ്ക്കുന്ന സ്റ്റാർച്ച് ബേസ്ഡ് ഉല്പന്നമാണ്.
ക്യാപ്സ്യൂൾ ബോഡി, ഹ്യൂമൻ മെഡിസിനിൽ ഉപയോഗിക്കുന്ന ജലാറ്റിൻ ബോഡി ആയതിനാൽ അടുത്ത മഴക്കാലത്തോടെ അലിഞ്ഞില്ലാതാകും. തെങ്ങ്, ജാതിക്ക എന്നിവയ്ക്ക് 20ഉം കമുകിന് പത്തും വാഴയ്ക്ക് എട്ടും പച്ചക്കറിക്ക് നാലും ക്യാപ്സ്യൂളുകൾ വേരുപടലത്തിനടുത്തേക്ക് സ്ഥാപിച്ച് മണ്ണിട്ടുമൂടി നനച്ചു കൊടുക്കണം. ഇതുവഴി ഒരു നനയ്ക്കാവശ്യമായ അളവ് കുറയ്ക്കുകയും രണ്ട് നനകൾ തമ്മിലുള്ള ഇടവേള കൂട്ടുകയും ചെയ്യാം. കേരള കാർഷിക സർവകലാശാലയുടെ പട്ടാമ്പി ഗവേഷണ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന ഡോ. കെ എം സുനിലിന്റെ ഗവേഷണത്തിലൂടെ കണ്ടെത്തിയതാണ് കാപ്‌സ്യൂൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..