KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയനെ ഇടയ്ക്കിടെ പുകഴ്ത്തുന്നത് ഈ ആക്റ്റിവിസ്റ്റുകള്‍ക്ക് ഒരു ഹരം

ഇക്കുറി പുകഴ്ത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത് രശ്മി.ആര്‍.നായര്‍

 

കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയനെ ഇടയ്ക്കിടെ പുകഴ്ത്തുന്നത് ഈ ആക്റ്റിവിസ്റ്റുകള്‍ക്ക് ഒരു ഹരം, ഇക്കുറി പുകഴ്ത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത് രശ്മി.ആര്‍.നായര്‍. ഭാവിയില്‍ പഠനത്തിനായി വിദേശത്തു നിന്നു പോലും കുട്ടികള്‍ കേരളത്തിലേക്കു വരുന്ന അവസ്ഥ ഉണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാചകത്തെയാണ് ആക്ടിവിസ്റ്റ് രശ്മി ആര്‍ നായര്‍ പുകഴ്ത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് രശ്മി ഇക്കാര്യം പറഞ്ഞത്.

‘ക്ഷേത്രത്തിലെ ആചാര സംരക്ഷണം നടത്തുമെന്നോ മതേതര വിവാഹം കഴിക്കുന്നവരെ ജയിലില്‍ ഇടുമെന്നോ അല്ല’ മുഖ്യമന്ത്രി പറഞ്ഞതെന്നും അവര്‍ പറയുന്നു. മുഖ്യമന്ത്രിയെ ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാക്‌സിസ്റ്റിന്റെ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍’-എന്നാണ് തന്റെ കുറിപ്പില്‍ രശ്മി ആര്‍ നായര്‍ വിശേഷിപ്പിക്കുന്നത്.

Read Also : പ്രവാസി വ്യവസായിയായ ഗൃഹനാഥനെ വിട്ടു നല്‍കാന്‍ പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം, സംഭവം കോഴിക്കോട്

കുറിപ്പ് ചുവടെ:

‘ഭാവിയില്‍ പഠനത്തിനായി വിദേശത്തു നിന്നു പോലും കുട്ടികള്‍ കേരളത്തിലേക്കു വരുന്ന അവസ്ഥ ഉണ്ടാകും.’ഏതെങ്കിലും ക്ഷേത്രത്തിലെ ആചാര സംരക്ഷണം നടത്തുമെന്നോ മതേതര വിവാഹം കഴിക്കുന്നവരെ ജയിലില്‍ ഇടുമെന്നോ അല്ല കേരളത്തിലേക്ക് പഠിക്കാന്‍ വിദേശത്തു നിന്നും കുട്ടികള്‍ വരുന്ന സാഹചര്യം ഉണ്ടാക്കുമെന്ന്. എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രീ പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് ഇത് പറഞ്ഞിട്ട് പോകുന്ന ആളുടെ പേര് മറക്കണ്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാക്‌സിസ്റ്റിന്റെ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.’

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button