KeralaLatest NewsNews

മലക്കം മറിഞ്ഞ് മേജര്‍ രവി, താന്‍ ജനക്ഷേമം ലക്ഷ്യം വെയ്ക്കുന്ന പാര്‍ട്ടിയ്‌ക്കൊപ്പം,

കോണ്‍ഗ്രസ് യാത്രയില്‍ പങ്കെടുത്തു എന്നേയുള്ളൂ : പദവി ലഭിച്ചാല്‍ ഒരു രൂപ മാത്രം ശമ്പളം മതി

കൊച്ചി : മലക്കം മറിഞ്ഞ് മേജര്‍ രവി, താന്‍ ജനക്ഷേമം ലക്ഷ്യം വെയ്ക്കുന്ന പാര്‍ട്ടിയ്ക്കൊപ്പമെന്ന് പ്രഖ്യാപനം. കോണ്‍ഗ്രസ് യാത്രയില്‍ പങ്കെടുത്തു എന്നേയുള്ളൂ എന്തെങ്കിലും പദവിയില്‍ താന്‍ എത്തുകയാണെങ്കില്‍ ഒരു രൂപ മാത്രമേ ശമ്പളമായി കൈപ്പറ്റുകയുളൂ എന്നും സംവിധായകനും നടനുമായ മേജര്‍ രവി പറഞ്ഞു. കോണ്‍ഗ്രസിന്റെ യാത്രയില്‍ താന്‍ പങ്കെടുക്കുക മാത്രമാണ് ഉണ്ടായതെന്നും പാര്‍ട്ടിയില്‍ ചേരുന്ന കാര്യം സംബന്ധിച്ച് തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

Read Also : കേരളാ സന്ദർശനത്തിന് മുന്നോടിയായി മലയാളത്തിൽ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

അഴിമതി കാട്ടാതെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിക്കായി താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയാ കുറിപ്പിലൂടെ പറയുന്നു. യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തതിന് പിന്നാലെ സംവിധായകനും നടനുമായ മേജര്‍ രവി കോണ്‍ഗ്രസിലേക്ക് വരുന്നു എന്ന വര്‍ത്തകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button