അൽ ഐൻ > കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി അൽ ഐനിൽ നിര്യാതനായി. വട്ടിയൂർക്കാവ് മേലാത്തു മേലെ, കോയിക്കൽ (എംഎം ആർ എ 196) ജി കൈലാസ് നാഥ് (35) ആണ് മരിച്ചത്. സംസ്ക്കാരം അൽ ഐനിൽ നടത്തി. ഭാര്യ ശരണ്യ കൃഷ്ണൻ. മക്കൾ:ആഗ്നേയ് ,അദ്വിക്.
അൽ ഐനിൽ ഖബീസിയിലെ അൽ ഫെലൈഹി റെസിഡൻഷ്യൽ കോംപ്ലക്സിലാണ് താമസിച്ചിരുന്നത്. കോവിഡ് മുക്തനായ ശേഷമാണ് പെട്ടെന്ന് മരണപ്പെട്ടത്.
ദുബായിലെ റിലയബിൾ ഫോഴ്‌സ് ഇലക്ട്രോ മെക്കാനിക്കൽ വർക്‌സിൻറെ മാനേജിങ് പാർട്ണറും ചീഫ് എഞ്ചിനീയറുമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..