KeralaLatest NewsNews

വിവാഹം ചെയ്യാമെന്ന്  ഉറപ്പുനല്‍കി യുവതിയെ പീഡിപ്പിച്ച പൊലീസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍, സംഭവം കേരളത്തില്‍

വിവാഹ വാഗ്ദാനം നല്‍കി ബി ടെക് കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പോലീസ് ഇന്‍സ്പെക്ടറെ കോടതി റിമാന്‍ഡ് ചെയ്തു. തൃശൂര്‍ ടൗണ്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം മുളവുകാട് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറുമായ മരട് സ്വദേശി പനച്ചിക്കല്‍ പി.ആര്‍ സുനുവിനെ (44) യാണ് റിമാന്‍ഡ് ചെയ്തത്.

Read Also : സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു ,ഇന്നത്തെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്

യുവതി മറ്റൊരു കേസില്‍ പരാതി നല്‍കാനായി മുളവുകാട് സ്റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് പ്രതി യുവതിയുമായി സൗഹൃദത്തില്‍ ആകുകയും തുടര്‍ന്ന് പല സമയങ്ങളില്‍ യുവതിയെ കാറില്‍വെച്ചും പ്രതിയുടെ വീട്ടില്‍ വെച്ചും ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനുമായ ഇദ്ദേഹം വിവാഹബന്ധം വേര്‍പ്പെടുത്തി യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത്പല തവണ പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നുണ്ട്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button