13 February Saturday

മാണി സി കാപ്പൻെറ വഞ്ചനക്കെതിരെ പാലായിൽ എൻസിപി പ്രകടനം

വെബ് ഡെസ്‌ക്‌Updated: Saturday Feb 13, 2021

പാലാ
എൽഡിഎഫിനെ വഞ്ചിച്ച് സീറ്റിനായി യുഡിഎഎഫിൽ ചേക്കേറാനൊരുങ്ങുന്ന മാണി സി കാപ്പൻ എംഎൽഎയുടെ വഞ്ചനക്കെതിരെ പാലായിൽ എൻസിപി പ്രവർത്തകർ പ്രകടനം നടത്തി. കോൺഗ്രസിൻ്റെ ജനാധിപത്യ വിരുദ്ധതക്കെതിരെ രൂപംകൊണ്ട പ്രസ്ഥാനത്തിൻ്റെ പാരമ്പര്യത്തെ തകർത്ത് വിരുദ്ധ നിലപാട് സ്വീകരിച്ച കാപ്പൻ പാലായിൽ തൻ്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്ത എൽഡിഎഫിനോട് നന്ദികേടാണ് എതിർ ചേരിയിക്കൊപ്പം ചേരാനുള്ള നടപടിയെന്ന്‌ പ്രകടനത്തിൽപങ്കെടുത്തവർചൂണ്ടിക്കാട്ടി.

എൻസിപി ദേശീയ നേതൃത്വത്തിൻ്റെയും എ കെ ശശീന്ദ്രൻ്റെയും നിലപാടിനൊപ്പമുള്ള പ്രവർത്തകരാണ് പ്രകടനവും പ്രതിഷേധയോഗവും നടത്തിയത്. 30 വെള്ളിക്കാശിന് വേണ്ടി കൈപിടിച്ചുയർത്തിയവരെ വഞ്ചിച്ച യൂദാസിൻ്റെ നിലപാടാണ് മാണി സി കാപ്പൻ്റെ നടപടിയെന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു സംസ്ഥാന നേതാക്കൾ ഉൾപ്പെടെ അണിനിരന്ന  പ്രകടനം.  കോൺഗ്രസിൽനിന്ന് തഴയപ്പെട്ട് എൻസിപിയിൽ ചേക്കേറിയ അവസരവാദികളും ജീർണ സംസ്കരങ്ങൾക്കടിപ്പെട്ടവരുമായ  എൻസിപിയിലെ പുത്തൻകൂറ്റുകാർ മാത്രമാണ് കാപ്പനൊപ്പം പുതിയ ലാവണം തേടി പാർടിയെ വഞ്ചിച്ച് ശത്രു പാളയത്തിലേക്ക് ചേക്കേറാൻ ശ്രമിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.

സ്റ്റേഡിയം ജംങ്ഷനിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചകോട്ടിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ബെന്നി മൈലാടൂർ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ടി വി ബേബി, കാണക്കാരി അരവിന്ദാക്ഷൻ, ആനന്ദക്കുട്ടൻ, ഐഎൻഎൽസി സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രശേഖരൻ, നാഷണലിസ്റ്റ് കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻ്റ് ജോസ് കുറ്റിയാനിമറ്റം എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top