12 February Friday

ബാഴ്‌സയെ 
റാകിടിച്ച് തുരത്തി

വെബ് ഡെസ്‌ക്‌Updated: Friday Feb 12, 2021


മാഡ്രിഡ്‌
സ്‌പാനിഷ്‌ കിങ്‌സ്‌ കപ്പ്‌ ആദ്യപാദ സെമിയിൽ ബാഴ്‌സലോണയെ സെവിയ്യ 2–-0ന്‌ കീഴടക്കി. ഇവാൻ റാകിടിച്ച്‌ മുൻ ക്ലബ്ബിനെതിരെ ഗോളടിച്ചു. ജൂലെസ്‌ കൗണ്ടെ സെവിയ്യയുടെ മറ്റൊരു ഗോൾ നേടി. ആഗസ്‌തിലാണ്‌ റാകിടിച്ച്‌ ബാഴ്‌സ വിട്ട്‌ സെവിയ്യയിൽ എത്തിയത്‌. ലയണൽ മെസി ബാഴ്‌സയ്‌ക്കായി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും സെവിയ്യ ഗോൾകീപ്പർ ബോണോയുടെ തകർപ്പൻ പ്രകടനം തടഞ്ഞു. നൗകാമ്പിൽ മാർച്ച്‌ മൂന്നിനാണ്‌ രണ്ടാംപാദം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top