12 February Friday

സ്ഥലംമാറ്റം കിട്ടി നാട്ടിലേക്ക്‌ മടങ്ങുന്നതിനെ അപകടം; യുവ പൊലീസുകാരന്‌ ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Friday Feb 12, 2021

ചാലക്കുടി > സ്ഥലം മാറ്റം കിട്ടി നാട്ടിലേക്ക്‌ മടങ്ങുന്നതിനിടെ യുവ പൊലീസുകാരന്‌ ബൈക്കപടത്തിൽ ദാരുണാന്ത്യം. പേരാമംഗലം സ്റ്റേഷനിലെ സിപിഒ ചേർത്തല മരുതൂർവട്ടം കുന്നേൽ വീട്ടിൽ പുരുഷോത്തമന്റെ മകൻ വിനോദ്(38)ആണ് ദേശീയപാത കൊരട്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചാണ്‌ മരണം. വെള്ളിയാഴ്ച രാവിലെ 7.30ഓടെ പൊങ്ങത്താണ് അപകടമുണ്ടായത്.

വിനോദ് ഓടിച്ചിരുന്ന മോട്ടോർ സൈക്കിൾ മറ്റൊരു മോട്ടർ സൈക്കിളുമായി ഇടിച്ച് മറിഞ്ഞ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനോദിനെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരിച്ചു.  പേരാമംഗലത്ത് നിന്നും എറണാകുളം സിറ്റിയിലേക്ക് സ്ഥലം മാറ്റം കിട്ടിയതിനെ തുടർന്ന് വീട്ടിലേക്ക്‌ പോവുകയായിരുന്നു വിനോദ്‌‌. കൊരട്ടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: സുജമോൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top