KeralaLatest NewsNews

തീപ്പെട്ടിക്കൊള്ളി കൊണ്ട് മുറി അളപ്പിച്ചു, മീശയും താടിയും വടിപ്പിച്ചു; മലയാളികളായ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്

ഫിസിയോതെറാപ്പി, നഴ്‌സിങ് വിദ്യാഥികളാണ് അറസ്റ്റിലായിരിക്കുന്നത്.

കാസര്‍കോട്: കർണാടകയിൽ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവത്തിൽ 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. മംഗളൂരു ഉള്ളാള്‍ കനച്ചൂര്‍ മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്.

ജൂനിയർ വിദ്യാര്‍ഥികളുടെ താടിയും മീശയും വടിപ്പിക്കുകയും തീപ്പെട്ടിക്കൊള്ളിക്കൊണ്ട് മുറി അളപ്പിക്കുകയും എണ്ണിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോളജ് അധികൃതര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ഈ കേസിൽ കോഴിക്കോട്, കോട്ടയം, പത്തനംതിട്ട. കാസര്‍കോട്, മലപ്പുറം ജില്ലകളിലെ 11 വിദ്യാര്‍ഥികളാണ് ജൂനിയറായ അഞ്ച് പേരെ ക്രൂരമായി റാഗ് ചെയ്തത്.

ഫിസിയോതെറാപ്പി, നഴ്‌സിങ് വിദ്യാഥികളാണ് അറസ്റ്റിലായിരിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button