KeralaLatest NewsNews

നന്ദിയില്ലാത്ത രോഗികളെ പൊതുജനം റോഡിലിട്ട് തല്ലിക്കൊല്ലണം; വിവാദ പരാമർശവുമായി ഫിറോസ് കുന്നുംപറമ്പിൽ

വിവാദ പരാമര്‍ശവുമായി ജീവകാരുണ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ചികിത്സക്ക് ശേഷം ബാക്കി വരുന്ന പണം മറ്റ് രോഗികള്‍ക്ക് വീതിച്ച് നല്‍കുമ്പോള്‍ അത് തന്റേതാണെന്ന് പറഞ്ഞുവന്ന് കരയുന്ന രോഗികളെയും ഇവരെ കാണിച്ച് കള്ളപ്രചാരണം നടത്തുന്ന മാനസിക രോഗികളെയും പൊതുജനം പൊതുയിടത്തില്‍വെച്ച് തല്ലിക്കൊല്ലേണ്ട സമയം അതിക്രമിച്ചെന്ന്  ഫിറോസ് കുന്നംപറമ്പില്‍ ഫേസ്‌ബുക്ക് ലൈവ് വീഡിയോയില്‍ പറയുന്നു. മാനന്തവാടിയില്‍ നടത്തിയ ചാരിറ്റിയില്‍ ഉയര്‍ന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് ഫിറോസ് തന്റെ നിലപാട് ഫേസ്ബുക്ക് വീഡിയോയിലൂടെ വിശദീകരിച്ചത്.

വയനാട്ടില്‍നിന്നുള്ള ഒരു കുഞ്ഞിന്റെ രോഗത്തിനായി പിരിച്ചെടുത്ത പണത്തിന്റെ ബാക്കി കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഫിറോസ്. കുട്ടിയുടെ ചികിത്സയ്ക്കായി പിരിഞ്ഞുകിട്ടിയ പണത്തിന്റെ ബാക്കി മറ്റൊരു രോഗിക്കുവേണ്ടി നല്‍കി. എന്നാല്‍ ഈ കുട്ടിയുടെ കുടുംബം പിന്നീട്, വിവിധ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവായെന്നും അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കണമെന്നും തന്നോട് ആവശ്യപ്പെട്ടു. അത് മറ്റൊരു രോഗിക്ക് നല്‍കിയതിനാല്‍ സാധിക്കില്ലെന്ന് താന്‍ പറഞ്ഞു. ഈ പണം ലക്ഷ്യമിട്ട്, തനിക്കെതിരെ ആരോപണങ്ങളുമായി ചിലര്‍ എത്തിയിരിക്കുകയാണെന്നും അവയെല്ലാം വ്യാജമാണെന്നുമാണ് ഫിറോസ് വാദിക്കുന്നത്. തനിക്കെതിരെ ആരോപണമുന്നയിക്കുന്നവരെ മാനസിക രോഗികളെന്നാണ് ഫിറോസ് കളിയാക്കി വിശേഷിപ്പിക്കുന്നത്. ഈ വീഡിയോയ്ക്ക് ശേഷം വിഷയം വിവരിച്ചുകൊണ്ട് ഫിറോസ് ഒരു കുറിപ്പും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കുറിപ്പിന്റെ പൂർണരൂപം……………………….

സഹായം കിട്ടി കഴിഞ്ഞാൽ സഹായിച്ചവർ കള്ളമ്മാരാവുന്ന അവസ്ഥ
26 അല്ല ഇനി എത്ര ലക്ഷം വന്നാലും ചികിത്സക്കുള്ള പണം കഴിച്ച് മറ്റ് രോഗികൾക്ക് നൽകാം എന്നുള്ളതാണ് വാക്ക് അത് കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട് ഇരുടെ സ്റ്റേറ്റ്മെന്റ് പുറത്ത് വിട്ടാൽ കാണാം ആർക്കൊക്കെ എത്രയാണ് കൊടുത്തത് എന്നും അവർക്ക് നൽകിയ പണം അവർ എന്ത് ചെയ്തു എന്നും സഞ്ജയ് ഒപ്പിടാതെ ഒരു രൂപ പോലും മറ്റൊരാൾക്ക് നൽകാൻ കഴിയില്ല എന്തിന് അക്കൗണ്ടിൽ എത്ര രൂപ വന്നു എന്നറിയുന്നതുപോലും സഞ്ജുവിന്റെ നമ്പരിലാണ് ചികിത്സയ്ക്ക് 7 ലക്ഷം വേണം എന്നാണ് പറഞ്ഞത് 10 ലക്ഷം നൽകിയിട്ടും ചികിത്സക്ക് മുൻപ് 10 ലക്ഷം തീർന്നു എന്നും പറഞ്ഞ് വന്നു പിന്നീട് രണ്ടാമത് വീടിയോ ചെയ്യാൻ ആവശ്യപ്പെട്ടു അത് ചെയ്യാൻ ഞാൻ തയ്യാറായില്ല പകരം ട്രസ്റ്റിന്ന് 1 ലക്ഷം രൂപ ചെക്ക് നൽകി ബാക്കി സർജറിക്കുള്ള സംഖ്യ ഞാൻ ആശുപത്രിയിൽ കെട്ടിവച്ചു സർജറി കഴിഞ്ഞു ഇപ്പോൾ കുട്ടി സുഖമായിരിക്കുന്നു കുട്ടിക്ക് പ്രോട്ടീൻ പൌഡർ വാങ്ങണം.കക്കൂസ് ശരിയാക്കണം.വീട് ശരിയാക്കണം ഇതൊന്നും ഞാൻ ചെയ്യേണ്ടതല്ല ആരെയും മരണം വരെ നോക്കാനും കഴിയില്ല അതൊക്കെ സഞ്ജയ് ആണ് ചെയ്യേണ്ടത് ഒരാപത്തിൽ സഹായിച്ചതിന് നമുക്ക് കിട്ടുന്ന കൂലിയെന്താണെന്ന് കണ്ടോ അതിൽ നിന്നും 1 രൂപ പോലും ഞാനോ എന്റെ ആവശ്യങ്ങൾക്കോ എടുത്തിട്ടില്ല സ്റ്റേറ്റ് മെസ് വരട്ടെ നിങ്ങൾ തന്നെ കണ്ട് ബോധ്യപ്പെടു.

സഹായം കിട്ടി കഴിഞ്ഞാൽ സഹായിച്ചവർ കള്ളമ്മാരാവുന്ന അവസ്ഥ 26 അല്ല ഇനി എത്ര ലക്ഷം വന്നാലും ചികിത്സക്കുള്ള പണം കഴിച്ച് മറ്റ്…

Posted by Firos Kunnamparambil International on Friday, February 12, 2021

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button