മട്ടാഞ്ചേരി> ഇടതുപക്ഷത്തിന്റെ തുടര്‍ഭരണഭീതിയിലാണ് പ്രതിപക്ഷമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ഇതിനാലാണ് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ അവര്‍ പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്നാണ് സര്‍ക്കാര്‍ ലക്ഷ്യം. ഈ നയത്തിലാണ് ഇടതുപക്ഷവും സര്‍ക്കാരും മുന്നോട്ട് നീങ്ങുന്നത്. ഇതൊന്നും പൊതുജനങ്ങള്‍ക്ക് മറക്കാനാകില്ലെന്നും ഇതിനാല്‍ ജനങ്ങള്‍ വിധി എഴുതട്ടെയെന്നും മന്ത്രി കൂട്ടിച്ചര്‍ത്തു.
മറ്റ് കക്ഷികളുടെ കാര്യത്തില്‍ അഭിപ്രായം പറയുന്നത് അനുചിതമാണെന്ന് , എന്‍സിപി പാര്‍ട്ടി വിടുമോ എന്ന ചോദ്യത്തോട് മന്ത്രി പ്രതികരിച്ചു. എല്‍ ഡി എഫിലെ ഘടകകക്ഷികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തമായ നേതൃത്വമാണ് ഇടതുപക്ഷത്തിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..