തിരുവനന്തപുരം
സെക്രട്ടറിയറ്റിന് മുന്നിലെ സമരത്തിനിടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയത് ലാസ്‌റ്റ് ഗ്രേഡ് റാങ്ക് പട്ടികയിൽപ്പെട്ടയാളല്ലെന്ന് മലയാള മനോരമയും സമ്മതിച്ചു. ഭാര്യയ്‌ക്ക് ജോലി തേടിയാണ് സമരത്തിനെത്തിയതെന്ന് പാലക്കാട് പെരുവെമ്പ് സ്വദേശി കെ കെ റിജുവിന്റെ വിശദീകരണം നൽകിയാണ് മനോരമയുടെ മലക്കം മറിച്ചിൽ. റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ടയാളെന്ന് പറഞ്ഞ് രംഗത്തുവന്ന റിജു ആത്മഹത്യാഭീഷണി മുഴക്കിയ ചിത്രവും വാർത്തയും നൽകി എൽഡിഎഫ് സർക്കാരി നെതിരായ സമരം എണ്ണ ഒഴിച്ച് ആളിക്കത്തിക്കാനാണ് മനോരമ ശ്രമിച്ചത്.
യൂത്ത് കോൺഗ്രസ് നേതാവായ റിജു ലാസ്‌റ്റ് ഗ്രേഡ് റാങ്ക് പട്ടികയിൽ ഇല്ലെന്നും സമരക്കാർക്കിടയിൽ നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കാൻ ശ്രമം നടത്തിയതാണെന്നും ദേശാഭിമാനി വാർത്ത നൽകി. ഇതേതുടർന്നാണ് റിജു ഭാര്യയ്‌ക്ക് ജോലി തേടിയാണ് സമരത്തിനെത്തിയതെന്ന ന്യായീകരണവുമായി മനോരമ നാണംകെട്ട് രംഗത്തുവന്നത്.
ശബരിമല വിഷയം ഇപ്പോൾ ഉയർത്തിയത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്‌താവന തിരുവനന്തപുരത്ത് പൂഴ്‌ത്തിയാണ് കഴിഞ്ഞ ദിവസം മനോരമ ‘മാധ്യമ ധർമം’ പ്രകടമാക്കിയത്.
തെരഞ്ഞെടുപ്പിൽ വോട്ടുതട്ടാനാണ് ശബരിമല വിഷയം യുഡിഎഫ് ഉയർത്തിയതെന്ന വിമർശമാണ് എൻഎസ്‌എസ് നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..