പിൻവാതിൽ നിയമനത്തിൽ വിവാദമായി സുനിൽ പി ഇളയിടത്തിൻ്റെ നിയമനം. ഇടതുപക്ഷ സഹയാത്രികനായ സംസ്കൃത സർവകലാശാല അദ്ധ്യാപകൻ സുനിൽ പി ഇളയിടത്തിന്റെ നിയമന വിഷയം പുകയുകയാണ്. 1998 ൽ മലയാളം ലക്ചർ തസ്തികയിലേക്ക് അഭിമുഖ പരീക്ഷയിൽ പങ്കെടുത്തവർക്ക് ലഭിച്ച മാർക്ക് പുറത്തുവന്നതോടെയാണ് വിവാദങ്ങൾ ഉയർന്നത്.
ഇടതുപക്ഷ സഹയാത്രികനായ ഡോ. ആസാദാണ് അന്ന് ഇന്റർവ്യൂവിന് ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച മാർക്ക് ലിസ്റ്റ് പുറത്തുവിട്ടത്. ഉന്നത യോഗ്യതകളുള്ള നിരവധി ഉദ്യോഗാർത്ഥികളെ ഒഴിവാക്കിയാണ് ഇളയിടത്തിന് കൂടുതൽ മാർക്ക് നൽകിയതെന്ന് മാർക്ക് ലിസ്റ്റിൽ വ്യക്തമാകുന്നു. വിവരാവകാശ നിയമം വഴിയാണ് രേഖകൾ പുറത്തുവന്നത്.
നിർബന്ധമായും കയറേണ്ടവർ ഒരു കാരണവശാലും കയറാൻ പാടില്ലാത്തവർ എന്ന വിഭജനമാണ് നടന്നതെന്ന് ഡോ.ആസാദ് ആരോപിക്കുന്നു. ഇളയിടത്തിന് മുൻഗണന നൽകിയ കൂട്ടത്തിൽ പിന്തള്ളപ്പെട്ടയാളാണ് താനെന്ന് ആസാദ് പറയുന്നു. കേരളത്തിലെ സര്‍വകലാശാലകളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ഗൂഢാലോചനയാണിതെന്നും ആസാദ് വ്യക്തമാക്കുന്നു. സുനിൽ പി ഇളയിടത്തിന്റെ പല പുസ്തകങ്ങളും കോപ്പിയടിച്ച് ഉണ്ടാക്കിയതാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നിയമന വിവാദവും.
സര്‍വ്വകലാശാലകളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ അഴിമതിയാണ് 1998ലെ സംസ്കൃത സര്‍വ്വകലാശാലാ അദ്ധ്യാപക നിയമനങ്ങളില്‍ കണ്ടത്….
Posted by ഡോ. ആസാദ് on Tuesday, February 9, 2021
Post Your Comments