Latest NewsNewsIndia

മതം മാറിയ ദളിതർക്ക് സംവരണ സീറ്റുകളിൽ മത്സരിക്കാനാവില്ല, ആനുകൂല്യങ്ങൾ ലഭിക്കില്ല: രവിശങ്കര്‍ പ്രസാദ്

മതം മാറിയ ദളിതർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സംവരണ സീറ്റുകൾ നൽകാനാകില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇസ്ലാം മതത്തിലേക്കും ക്രിസ്ത്യൻ മതത്തിലേക്കും മതപരിവര്‍ത്തനം നടത്തിയ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണ മണ്ഡലങ്ങളില്‍ മത്സരിക്കാനാകില്ലെന്നും മറ്റ് സംവരണ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ലെന്നും രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ വ്യക്തമാക്കി.

ബിജെപി അംഗം ജി വി എല്‍ നരസിംഹറാവുവിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. അതേസമയം, ഹിന്ദു, സിഖ്, ബുദ്ധ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദളിതുകള്‍ ഇസ്ലാം, ക്രിസ്ത്യന്‍ മതം സ്വീകരിക്കുന്നതും ഹിന്ദു, സിഖ്, ബുദ്ധ മതം സ്വീകരിക്കുന്നതും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read:കാപ്പൻ ജനപിന്തുണയില്ലാത്ത നേതാവ്,പോയാൽ എൽ.ഡി.എഫിന് ഒന്നും സംഭവിക്കില്ല; എം.എം മണി

ആനുകൂല്യങ്ങൾ ലഭിക്കുമെന്ന തെറ്റിദ്ധാരണ പരത്തി ഇവരെ മതപ്രചാരകർ മതപരിവർത്തനത്തിന് വിധേയരാക്കുകയാണ്. നിർബന്ധിത മതപരിവർത്തനത്തിൻ്റെ ഭാഗമാണിത്. ഭരണഘടന പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതാനുയായികൾ മാത്രമാണ് പട്ടികജാതി വിഭാഗത്തിലുൾപ്പെടുന്നതെന്നും ആനുകൂല്യങ്ങൾ ഭരണഘടനാപ്രകാരം ഇവർക്കാണ് ശിപാർശ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button