13 February Saturday

ഐ എം വിജയന്‌ അസിസ്‌റ്റന്റ്‌ കമാൻഡന്റായി സ്ഥാനക്കയറ്റം

വെബ് ഡെസ്‌ക്‌Updated: Friday Feb 12, 2021

തിരുവനന്തപുരം > ഐ എം വിജയന്‌ ആംഡ്‌ പൊലീസ്‌ ഇൻസ്‌പെക്‌ടറിൽനിന്നും അസിസ്‌റ്റന്റ്‌ കമാൻഡന്റായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചു. ഫുട്‌ബോൾ രംഗത്ത്‌ രാജ്യത്തിനും സംസ്ഥാനത്തിനും പൊലീസിനും നൽകിയിട്ടുള്ള സംഭാവനകൾ പരിഗണിച്ചാണ്‌ അസിസ്‌റ്റന്റ്‌ കമാൻഡന്റ്‌ തസ്‌തികയിലേക്ക്‌ ഉദ്യോഗക്കയറ്റം നൽകിയത്‌. ഇത്‌ സംബന്ധിച്ച ഉത്തരവ്‌ പുറത്തിറങ്ങി.

അദ്ദേഹത്തെ കഴിഞ്ഞദിവസം മലബാർ സ്‌പെഷ്യൽ പൊലീസ്‌ ബറ്റാലിയൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പൊലീസ്‌ ഫുട്‌ബോൾ അക്കാദമിയുടെ ഡയറക്ടറായി നിയമിച്ചിരുന്നു. ഇന്ത്യൻ ഫുട്‌ബോൾ ടീമിനും കേരള പൊലീസിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ്‌ സ്ഥാനക്കയറ്റം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top