12 February Friday

എൽഡിഎഫ്‌ വടക്കൻജാഥ 
നാളെ തുടങ്ങും ; തെക്കൻ ജാഥ 
ഞായറാഴ്‌ച

വെബ് ഡെസ്‌ക്‌Updated: Friday Feb 12, 2021


തിരുവനന്തപുരം
‘നവ കേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ്‌’ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥയ്‌ക്ക്‌ ശനിയാഴ്‌ച തുടക്കമാകും. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ ശനിയാഴ്‌ച കാസർകോട്‌ ഉപ്പളയിൽനിന്നും സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ബിനോയ്‌ വിശ്വം നയിക്കുന്ന തെക്കൻ മേഖലാ ജാഥ ഞായറാഴ്‌ച എറണാകുളത്തുനിന്നും പ്രയാണം ആരംഭിക്കും.

വടക്കൻ മേഖലാ ജാഥ ശനിയാഴ്‌ച വൈകിട്ട്‌ നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയനും തെക്കൻ മേഖലാ ജാഥ സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും ഉദ്‌ഘാടനംചെയ്യും.

നിയമസഭാ മണ്ഡലം കേന്ദ്രങ്ങളിലാണ്‌ ജാഥകൾക്ക്‌ സ്വീകരണം. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാകും ജാഥാ പ്രയാണവും സ്വീകരണങ്ങളും. വടക്കൻ മേഖലാ ജാഥ തൃശൂരും തെക്കൻ മേഖലാ ജാഥ തിരുവനന്തപുരത്തും 26ന്‌ സമാപിക്കും. തൃശൂരിലെ സമാപന സമ്മേളനത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top