12 February Friday

എൻഎസ്‌എസ്‌ പറയുന്നതിനൊന്നും മറുപടിപറയാൻ കഴിയില്ലെന്ന്‌ കെ സുരേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Friday Feb 12, 2021


പാലക്കാട്‌> ശബരിമല വിഷയത്തിൽ എൻഎസ്‌എസ്‌ പറയുന്നതിനൊന്നും മറുപടി പറയാൻ ബിജെപി എന്ന രാഷ്ട്രീയകക്ഷിക്ക്‌ കഴിയില്ലെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ.

ശബരിമല യുവതീ  പ്രവേശന വിഷയത്തിൽ കേന്ദ്രസർക്കാറിന്‌ നിയമം നിർമിക്കാമെന്ന എൻഎസ്‌എസ്‌ അഭിപ്രായത്തോട്‌ പാലക്കാട്ട്‌ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു സുന്ദ്രേൻ.  വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണ്‌. 

ശബരിമല വിഷയത്തിൽ കോൺഗ്രസിന്റേത്‌ ‌ വഞ്ചനാപരമായ നിലപാടാണ്‌.  ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടി ഒന്നും പ്രതകിരിക്കുന്നുമില്ലെന്നും സുരേന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top