KeralaLatest NewsNewsIndia

സിദ്ദിഖ് കാപ്പനടക്കം അഞ്ച് പേർ പ്രതി; കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് ഇ.ഡി

യുപിയിലെ ഹത്രാസ് ദളിത് യുവതിയുടെ പീഡനക്കേസുമായി ബന്ധപ്പെട്ട് യുപിയിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയെന്ന കേസിൽ ഉത്തര്‍ പ്രദേശ് ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനടക്കം അഞ്ചുപേര്‍ക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇവർക്കെതിരെ ലക്‌നൗ പ്രത്യേക കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു.

കാപ്പനെ കൂടാതെ ക്യാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറര്‍ അതിക്കൂര്‍ റഹ്മാന്‍, മസൂദ് അഹമ്മദ്, മദ് ആലം, റൗഫ് ഷെരീഫ് എന്നിവര്‍ക്കെതിരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ഷെരീഫിന്റെ നിര്‍ദേശ പ്രകാരമാണ് കാപ്പനുള്‍പ്പെടെയുള്ളവര്‍ യുപിയിൽ കലാപമുണ്ടാക്കാനായി ഹാത്രാസിലേക്ക് എത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

Also read:ബി.ജെ.പിയുടെ വ്യാമോഹം നടക്കാൻ പോകുന്നില്ല, തന്നെ ഭീഷണിപ്പെടുത്താൻ വന്നാൽ ശക്തമായി അലറുമെന്ന് മമത

ഗൂഢാലോചന നടത്തി ഹത്രാസിൽ കപാലമുണ്ടാക്കാനുള്ള യാത്രാമദ്ധ്യേ ഇവരെ അറസ്റ്റ് ചെയ്തെന്നും ഹാത്രാസില്‍ കലാപം സൃഷ്ടിക്കാന്‍ റൗഫ് ധനസമാഹരണം നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ധനസമാഹരണം നടത്തിയെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള കള്ളപ്പണം വെളുപ്പിക്കുന്നതിനായി പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നൂറ് കോടി രൂപയോളമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടിലെത്തിയത്. ഈ ഫണ്ട് പൗരത്വ സമരത്തിനും ഹാത്രാസില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും ഉപയോഗിച്ചതായി കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button