ലണ്ടൻ
ബ്രിട്ടനിലെ കെന്റ് മേഖലയിൽ സ്ഥിരീകരിച്ച ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ആശങ്കാജനകമെന്ന് യുകെയുടെ ജനിതക നിരീക്ഷണ പ്രോഗ്രാം മേധാവി പറഞ്ഞു. കോവിഡ് വാക്‌സിൻ നൽകുന്ന സംരക്ഷണത്തെ ഈ ശ്രേണിയിലുള്ള വൈറസ് ദുർബലപ്പെടുത്തും. ബ്രിട്ടനിൽ വ്യാപകമായ ഈ വൈറസ് ലോകത്താകമാനം പടരുമെന്നും ഷാരോൺ പീകോക്ക് പറഞ്ഞു.
ജനിതകമാറ്റം വന്ന വൈറസിനു വീണ്ടും ജനതികമാറ്റം സംഭവിക്കുകയാണ്. ഇത് വാക്‌സിനേഷനെ ബാധിക്കും. നിലവിൽ ദക്ഷിണാഫ്രിക്ക, ബ്രിട്ടൻ, ബ്രസീൽ എന്നിവടങ്ങളിൽ നിന്നുള്ള മൂന്ന് പ്രധാന വകഭേദങ്ങൾ ശാസ്ത്രജ്ഞരെ ആശങ്കപ്പെടുത്തുന്നുവെന്നും ഷാരോൺ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..