കൊല്ലം : ചടയമംഗലം ജടായുപ്പാറയിലെ വിഗ്രഹ പ്രതിഷ്ഠയ്ക്ക് തുടക്കമായി . ഗണപതിഹോമത്തോടെ പ്രതിഷ്ഠാ കർമ്മങ്ങൾ ആരംഭിച്ചുവെന്ന് മിസോറാം മുൻ ഗവർണറും , മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു . ചിത്രങ്ങളും അദ്ദേഹം പങ്ക് വച്ചു. തന്ത്രിമുഖ്യൻ ചെറിയനാട് കക്കാട് എഴുന്തോലിൽ മഠം സതീശൻ ഭട്ടതിരിയാണ് ഭദ്രദീപം തെളിയിച്ചുകൊണ്ട് ചടങ്ങുകൾക്ക് തുടക്കമിട്ടത്. തുടർന്ന് ഗുരുപൂജ , ഗണപതിപൂജ , അനുജ്ഞാ പൂജ തുടങ്ങിയവ നടന്നു.
ചടയമംഗലം ജടായു രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മഹാഗണപതിഹോമത്തോടെ തുടക്കം കുറിച്ചു.വെള്ളിയാഴ്ച രാവിലെ 6…
Posted by Kummanam Rajasekharan on Friday, February 12, 2021
പ്രതിഷ്ഠക്ക് മുന്നോടിയായി ശ്രീരാമന്റെ പഞ്ചലോഹ വിഗ്രഹവും , ഹനുമാൻ , സീതാദേവി , ജടായു , ലക്ഷ്മണൻ , ഗണപതി , സൂര്യദേവൻ , ദക്ഷിണാമൂർത്തി , സ്വാമി സത്യാനന്ദ സരസ്വതി ,,നീലകണ്‌ഠ ഗുരുപാദർ തുടങ്ങി ഉപദേവതാ വിഗ്രഹങ്ങളും ക്ഷേത്രത്തിൽ എത്തി. കുംഭകോണം സ്ഥപതി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ശ്രീകോവിലിന്റെ താഴികക്കുടം സ്ഥാപിച്ചു. താഴികക്കുടത്തിന്റെ അടിത്തട്ടിൽ ഞവര നിറയ്ക്കൽ ചടങ്ങിൽ ഭക്ത ജനങ്ങളും ട്രസ്റ്റ് ഭാരവാഹികളും പങ്കെടുത്തു. തുടർന്ന് ആചാര്യ വരണം , പ്രാസാദ ശുദ്ധി , അസ്ത്രകലശ പൂജ , രാക്ഷോഘ്ന ഹോമം , വാസ്തുഹോമം , വാസ്തുകലശപൂജ , മുളയിടൽ തുടങ്ങിയ ചടങ്ങുകളും നടന്നു.
Post Your Comments