12 February Friday

വത്തിക്കാനിൽ ഫ്രഞ്ച്‌ കന്യാസ്ത്രീക്ക്‌ വോട്ടുള്ള പദവി ; പോപ്പിന്‌ അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Friday Feb 12, 2021


റോം
വത്തിക്കാന്റ ‘പുരുഷാധിപത്യ മനോഭാവം’ മാറിവരുന്നെന്ന്‌ ഫ്രഞ്ച്‌ കന്യാസ്ത്രീ നതാലി ബെഖാഹ്‌‌. വത്തിക്കാനിൽ  വോട്ടവകാശമുള്ള പദവിയിൽ നിയമിതയായ  ആദ്യ കന്യാസ്ത്രീയാണ്‌ അവർ. കത്തോലിക്ക സഭയുടെ ഉന്നതശ്രേണികളിലേക്ക്‌ കൂടുതൽ സ്ത്രീകൾ കടന്നുവരാൻ ഫ്രാൻസിസ്‌ മാർപാപ്പയുടെ ധീരമായ തീരുമാനം വഴിവയ്‌ക്കുമെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ്‌ മാർപാപ്പ സിസ്‌റ്റർ നതാലിയെയും സ്പാനിഷ്‌ വൈദികൻ മാർട്ടിൻ ദെ സാൻ മാർട്ടിനെയും ബിഷപ്പുമാരുടെ സിനഡിലെ അണ്ടർ സെക്രട്ടറിയായി നിയമിച്ചത്‌. ആദ്യമായാണ്‌ ഒരു സ്ത്രീ വത്തിക്കാനിൽ ഇത്രയും ഉന്നത സ്ഥാനത്ത്‌ എത്തുന്നത്‌. മാറ്റത്തിനായുള്ള വാതിൽ തുറന്നു എന്നാണ്‌ സിനഡ്‌ മേധാവി കർദിനാൾ മാരിയോ ഗ്രെഷ്‌ ഇതിനെ വിശേഷിപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top