Latest NewsNewsIndia

ബി.ജെ.പിയുടെ വ്യാമോഹം നടക്കാൻ പോകുന്നില്ല, തന്നെ ഭീഷണിപ്പെടുത്താൻ വന്നാൽ ശക്തമായി അലറുമെന്ന് മമത

കൊൽക്കത്ത : ബിജെപിയുടെ തുടർച്ചയായ വിമർശനങ്ങളെ പ്രതിരോധിക്കാനാകാതെ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാൾ പിടിക്കാമെന്ന അവരുടെ വ്യാമോഹം നടക്കാൻ പോകുന്നില്ലെന്നും മമത പറഞ്ഞു എല്ലാവരും എന്നോടൊപ്പം നിൽക്കണമെന്നും മമത പറഞ്ഞു.

‘എല്ലാവരും എന്നോടൊപ്പം നിൽക്കണം. എല്ലാ ഭീഷണിയും താൻ നിർത്തിതരാം. എന്നെ ആരെങ്കിലും ഭീഷണിപ്പെടുത്താൻ വന്നാൽ താൻ അലറും. ശരിക്കും അലറും. ബി.ജെ.പി.യെ ബംഗാളിൽ നിന്നും കെട്ടുകെട്ടിക്കും.ഇവിടെ കയറാൻ പോലും അനുവദിക്കില്ല.’- മമത പറഞ്ഞു.

Read Also  :  ‘തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്നെ വിളിക്കാൻ കോൺഗ്രസിലുള്ളവർക്ക് ഭയം’: ഗുലാം നബി ആസാദ്

ബി.ജെ.പി ഭരണത്തിലേറുക എന്നാൽ നാട്ടിൽ കലാപം വർധിക്കുമെന്നാണ് അതിന് അർത്ഥമെന്നും കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. ഇതിനിടെ മമത ബാനർജിയുടെ അഴിമതി ഭരണത്തെ ബിജെപി തുറന്നുകാട്ടുന്നത് തൃണമൂൽ അണികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button