Latest NewsNewsIndia

രാസനിർമ്മാണ ശാലയിൽ വൻ തീപിടുത്തം

ലക്‌നൗ : ഉത്തർപ്രദേശിലെ രാസനിർമ്മാണ ശാലയിൽ വൻ തീപിടുത്തം. ബുലന്ദ്ഷഹറിലെ ദിബായ് മേഖലയിലെ രാസനിർമ്മാണ ശാലയിലാണ് തീപിടുത്തം ഉണ്ടായത്. രാത്രിയോടെയായിരുന്നു സംഭവം.

Read Also : വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും അന്താരാഷ്ട്ര മാദ്ധ്യമമായ ബിബിസിയെ വിലക്കി ചൈനീസ് സർക്കാർ

ഒൻപത് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിനകത്തു നിന്നും തീയും പുകയും ഉയർന്നതോടെ പ്രദേശവാസികൾ വിവരം അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു.

തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ് . ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button