Latest NewsNewsIndia

കൊവിഡിനെ യമരാജനും പേടി ; വാക്‌സിനെടുക്കാന്‍ കാലനും എത്തി

ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ജവഹര്‍ സിംഗ് യമരാജന്റെ വേഷത്തില്‍ വാക്‌സിനെടുക്കാന്‍ എത്തിയത്

മധ്യപ്രദേശ് : കൊവിഡിനെ സാക്ഷാല്‍ യമരാജനും പേടിയാണെന്ന് പറയാം. കാരണം കഴിഞ്ഞ ദിവസം വാക്‌സിന്‍ എടുക്കാന്‍ യമരാജന്‍ തന്നെ എത്തുകയായിരുന്നു. മധ്യപ്രദേശിലായിരുന്നു സംഭവം. യമജരാജനായ കാലന്റെ വേഷത്തില്‍ കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കാന്‍ പൊലീസ് കോണ്‍സ്റ്റബിളായ ജവഹര്‍ സിംഗ് എത്തുകയായിരുന്നു.

ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ജവഹര്‍ സിംഗ് യമരാജന്റെ വേഷത്തില്‍ വാക്‌സിനെടുക്കാന്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കൊവിഡ് പടര്‍ന്ന് പിടിച്ച സമയത്ത് കാലന്റെ വേഷം ധരിച്ച് ജവഹര്‍ സിംഗ് ബോധവത്കരണത്തിന് ഇറങ്ങിയിരുന്നു. ഒരു മടിയും കൂടാതെ വാക്‌സിന്‍ എടുക്കാന്‍ മുന്‍നിര പോരാളികള്‍ക്ക് സന്ദേശം നല്‍കുന്നതിനാണ് ഈ വേഷം ധരിച്ചതെന്ന് ജവഹര്‍ സിംഗ് പറഞ്ഞു. മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button