KeralaLatest NewsNewsIndia

“കേരളത്തിലേക്ക് വരികയുമില്ല മത്സരിക്കുകയുമില്ല” ; കാരണം വെളിപ്പെടുത്തി ഒവൈസി

തിരുവനന്തപുരം : കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിനു വരാനോ ഏതെങ്കിലും പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കാനോ ആലോചിക്കുന്നില്ലെന്നു അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലീമിന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി.

Read Also : സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു ,ഇന്നത്തെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്

കേരളത്തില്‍ മുസ്ലീം ലീഗുണ്ട്. തങ്ങള്‍ കുടുംബമാണ് അതിനു നേതൃത്വം കൊടുക്കുന്നത്. അതുകൊണ്ട് തന്നെ താന്‍ കേരളത്തിലേക്കു വരുന്നില്ല.തന്റെ പാര്‍ട്ടി അസമിലും കേരളത്തിലും മത്സരിക്കില്ലെന്നു നേരത്തെ തന്നെ പറഞ്ഞ കാര്യമാണെന്നും ഒവൈസി പറഞ്ഞു .

ബീഹാറില്‍ മത്സരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ജനാധിപത്യ രാഷ്ട്രത്തിൽ ഇഷ്ടമുള്ളിടത്തു മത്സരിക്കാമെന്നായിരുന്നു മറുപടി. ബീഹാറില്‍ മുസ്ലീം പാര്‍ട്ടികള്‍ സജീവമല്ലാത്തതാണോ കാരണമെന്ന ചോദ്യത്തിന്, അതും കാരണമാകാമെന്നും ഒവൈസി മറുപടി നല്‍കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button