KeralaLatest NewsNews

സംസ്ഥാനത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ റെഗുലർ ക്ലാസ് ആരംഭിക്കുന്നു

തിരുവനന്തപുരം: കൊറോണ രോഗ വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച കേരളത്തിലെ കലാലയങ്ങൾ വീണ്ടും സജീവമാകുന്നു. തിങ്കളാഴ്ച്ച മുതൽ സംസ്ഥാനത്തെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ റെഗുലർ ക്ലാസ് ആരംഭിക്കും. ഈ മാസം 27 വരെയാണ് ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ്.

Read Also : “മാറുന്ന ഇന്ത്യ..മാറുന്ന ഇന്ത്യൻ റെയിൽവേ”; യുവാവിന്റെ കുറിപ്പ് വൈറൽ  

മാർച്ച് ഒന്നു മുതൽ 16 വരെയാണ് രണ്ടാം വർഷ ബിരുദ ക്ലാസുകൾ. മാർച്ച് 17 മുതൽ 30 വരെയാണ് മൂന്നാം വർഷ ക്ലാസുകൾ നടക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ വേണമോയെന്ന കാര്യം കോളേജുകൾക്ക് തീരുമാനിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊറോണ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും ക്ലാസുകൾ നടക്കുക. വിദ്യാർത്ഥികൾ നിർബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button