ന്യൂഡൽഹി
നാവികസേനയുടെ ഡീ കമീഷൻ ചെയ്‌ത വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിരാട് പൊളിക്കുന്നത് തടഞ്ഞ് സുപ്രീംകോടതി.
ചരിത്രത്തിന്റെ ഭാഗമായ കപ്പൽ സംരക്ഷിക്കാമെന്ന് അറിയിച്ച് എൻവിടെക് മറൈൻ കൺസൾട്ടന്റ്‌സ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഹര്‍ജിനല്‍കിയത്. കഴിഞ്ഞവർഷം ശ്രീറാം ഷിപ്പ് ബ്രെയ്‌ക്കേഴ്‌സ് കമ്പനി കപ്പൽ ലേലത്തിൽ പിടിച്ചിരുന്നു. ലോകത്തെ വലിയ കപ്പൽ പൊളിക്കൽ കേന്ദ്രങ്ങളിലൊന്നായ ഗുജറാത്തിലെ അലാങ്ങിലാണ് ഇപ്പോൾ കപ്പലുള്ളത്. 65 കോടിക്കാണ് കപ്പൽ ലേലത്തിൽ വിറ്റതെന്നും 100 കോടി നൽകി ഏറ്റെടുക്കാൻ തയ്യാറാണെന്നും എൻവിടെക് കോടതിയെ അറിയിച്ചു. കേന്ദ്ര പ്രതിരോധമന്ത്രാലയത്തോടും കപ്പലിന്റെ ഇപ്പോഴത്തെ ഉടമയോടും കോടതി നിലപാട് അറിയിക്കാൻ നിർദേശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..