കോഴിക്കോട്> സീറ്റുറപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയ കോൺഗ്രസ് നേതാവ് പ്രവർത്തകരുടെ ചൂടറിഞ്ഞു. കൊയിലാണ്ടി നിയമസഭാ സീറ്റിനായുള്ള പിടിമുറുക്കത്തിനിടെ മുതിർന്ന നേതാവായ കെപിസിസി ഭാരവാഹിക്കാണ് ഡിസിസി ഓഫീസിൽ മർദനമേറ്റത്. സംഭവം നടന്ന് ഒരാഴ്‌ചയായി. എന്നിട്ടും സീറ്റിനായി ഓട്ടം തുടർന്നതോടെ എതിർവിഭാഗം മർദനവിവരം പുറത്തുവിടുകയായിരുന്നു.
ചെന്നിത്തലയുടെ യാത്ര കോഴിക്കോട് പ്രവേശിച്ച ഫെബ്രുവരി മൂന്നിനാണ് സംഭവം. ഡിസിസി ഓഫീസിലെ അവലോകന യോഗം കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു നേതാക്കൾ. ഓഫീസിന്റെ വരാന്തയിൽ എത്തിയതും രണ്ട് പ്രവർത്തകർ ചാടിവീണു.
‘സരിതയുടെ ആൾക്കാരെ കൊയിലാണ്ടിയിലും വേണ്ട, എവിടേം വേണ്ട’ എന്നാർത്തുവിളിച്ച് ഒരു പ്രവർത്തകൻ ആഞ്ഞുതുപ്പി. മുഖത്തുവീണ തുപ്പൽ തുടച്ചുനീക്കുന്നതിനിടെ വന്നു, ആഞ്ഞൊരു ചവിട്ടും.
പിന്നോക്കം പോയ നേതാവിന് പക്ഷേ ചവിട്ടേറ്റില്ല. ഉടൻ നേതാവിനെ മറ്റ് പ്രവർത്തകർ കാറിലേക്ക് കൂട്ടിക്കൊണ്ടുപോയി. മർദനം കണ്ട് യുഡിഎഫ് ഭാരവാഹിയായ കോൺഗ്രസ് നേതാവ് ഓടിപ്പോയി. തുപ്പൽ ആ മുഖത്തും വീണു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..