USALatest NewsNewsInternational

ആജീവനാന്തം ട്രംപിനെ വിലക്കി ട്വിറ്റര്‍

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡൻറ്റ് ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററില്‍ നിന്ന് വിലക്കിയത് ആജീവനാന്തമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡൻറ്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചാലും വിജയിച്ചാലും തീരുമാനത്തില്‍നിന്ന് പിന്മാറില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Read Also: ബിബിസി വേള്‍ഡ് ന്യൂസ് ചാനല്‍ നിരോധിച്ച് ചൈന

ആളുകളെ ആക്രമണത്തിന് പ്രേരിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് തങ്ങള്‍ നയങ്ങള്‍ രൂപകല്‍പ്പന ചെയ്തതെന്ന് ട്വിറ്റര്‍ സി.എഫ്.ഒ നെഡ് സെഗല്‍ അറിയിച്ചു. തങ്ങളുടെ നയങ്ങള്‍ അനുസരിച്ച്‌ പ്ലാറ്റ്ഫോമില്‍നിന്ന് ഒരാളെ നീക്കം ചെയ്താല്‍ അവരെ പിന്നീട് തിരിച്ചുവരാന്‍ അനുവദിക്കില്ലെന്നും സെഗല്‍ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button